ഹനുമാന് സമര്‍പ്പിക്കപ്പെട്ട, മനോഹരമായ ഉദ്യാനത്തോട് കൂടിയ ഒരു ക്ഷേത്രമാണ് ഹനുമാന്‍ വാടിക. ഈ ഉദ്യാനം 13 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലുപ്പമുള്ള ഒരു പ്രതിമയാണ് ഇവിടെയുള്ള ഹനുമാന്‍റേത്. ശ്രീ ലക്ഷ്മണ സ്വാമി നിര്‍മ്മിച്ച ഈ പ്രതിമക്ക് 75 അടി ഉയരമുണ്ട്. ഉദ്യാനത്തില്‍ മനോഹരവും, വിശാലവുമായ ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്.
ഉദ്യാനത്തില്‍ മാതാ മംഗള മന്ദിര്‍, മാനസ് പാരായണ ഷരാള, വിനായക മന്ദിര്‍ തുടങ്ങിയ മറ്റ് ശ്രീകോവിലുകളുമുണ്ട്. ശാന്തവും, മനോഹരവുമായ അന്തരീക്ഷമാണ് ഉദ്യാനത്തിലുള്ളത്. ഇവിടെ നടക്കുന്ന പ്രധാന ഉത്സവങ്ങള്‍ ശിവരാത്രി, രഥ യാത്ര എന്നിവയാണ്. ഏറെ വര്‍ണ്ണപകിട്ടോടും, വിപുലവുമായുമാണ് ഇവ ആഘോഷിക്കപ്പെടുന്നത്. വര്‍ഷത്തില്‍ എല്ലാക്കാലങ്ങളിലും ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുകയും, പൂജകള്‍ ചെയ്യുകയും ചെയ്യുന്നു.



Click it and Unblock the Notifications