റൂര്‍ക്കേലയില്‍ നിന്ന് 22.3 കിലോമീറ്റര്‍അകലെയുള്ള ബാലന്ദയിലാണ് പിതാമഹല്‍ ഡാം. പിതാമഹല്‍ നദിക്ക് കുറുകെയുള്ള ഈ ഡാം 1978ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 660.20 മീറ്റര്‍ നീളവും, 25.96 മീറ്റര്‍ ഉയരവും ഇതിനുണ്ട്. റൂര്‍ക്കേലയിലെ ഒരു പ്രധാന പിക്നിക് കേന്ദ്രമാണിത്.
ഡാമിനരികിലായി ജലസേചന വകുപ്പിന്‍റെ ഒരു ബംഗ്ലാവുണ്ട്. വളരെ പ്രകൃതി മനോഹരമായ ഇവിടുത്തെ അന്തരീക്ഷം സഞ്ചാരികളെ ആകര്‍ഷിക്കും. നഗരത്തിരക്കുകളില്‍ നിന്ന് മോചനം നേടി സമയം ചെലവഴിക്കാന്‍ പറ്റിയ ഒരിടമാണിത്.



Click it and Unblock the Notifications