ജയ്സിംഗ് രണ്ടാമന്‍ നിര്‍മിച്ചതാണെങ്കിലും മുഗള്‍ രാജാവ് അൗറംഗറേബ് തന്‍െറ മൂത്ത സഹോദരന്‍ ധാരാ ഷിഖോനെ തടവിലിട്ടതിലൂടെ പ്രശസ്തമായ കനക്വാരി കോട്ടയും കടുവാസങ്കേതത്തിന് ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ബഫര്‍സോണില്‍ കുത്തനെയുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയിലേക്ക് പ്രധാന കവാടത്തില്‍ നിന്ന് 21 കിലോമീറ്റര്‍ ആണ് ദൂരം. കടുവയെയും പുലികളെയും കാണാന്‍ ഏറെ സാധ്യതയുള്ള മേഖലയാണ് കോട്ടയും പരിസരങ്ങളും. കോട്ടയുടെ ഏറ്റവും മുകള്‍ ഭാഗം വരെ സന്ദര്‍ശകര്‍ക്ക് കടന്നുചെല്ലാനാകും. ഇവിടെ നിന്നാല്‍ താഴ്വരയുടെയും വനമേഖലയുടെയും വിശാലദൃശ്യം കാണാനാകും.



Click it and Unblock the Notifications