വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്ര സമുച്ചയാണ് നീലകാന്ത് മഹാദേവ് ക്ഷേത്രസമുച്ചയം. പ്രധാന കവാടത്തില്‍ നിന്ന് 32 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദേശീയ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഈ ക്ഷേത്രസമുച്ചയത്തിലെ 300 ക്ഷേത്രങ്ങളില്‍ ബഹുഭൂരിപക്ഷവും തകര്‍ച്ചയുടെ വക്കിലാണെങ്കിലും ചില ക്ഷേത്രങ്ങളില്‍ ആരാധന നടക്കുന്നുണ്ട്.
ഇടതൂര്‍ന്ന വനത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രസമുച്ചയം ആറാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. വന്യജീവി സങ്കേതത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുള്ളതിനാല്‍ ഇങ്ങോടുള്ള റോഡിന്‍െറ അവസ്ഥ ഏറെ ദയനീയമാണ്.



Click it and Unblock the Notifications