സേനാപതി നഗരത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് യങ്ങ്ഖുള്ളെന്‍. മരം ഖുള്ളെനിലേത് പോലതന്നെ കഴിഞ്ഞകാല ചരിത്രമാണ് യങ്ങ്ഖുള്ളെനിലും കാണാന്‍ കഴിയുക. പ്രാചീനതയില്‍ അധിഷ്ഠിതമായ സാമൂഹ്യ സാമ്പത്തിക ജീവിതരീതിയാണ് ഇവിടുത്തെ ജനങ്ങള്‍ ഇപ്പോഴും അവലംബിച്ചുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഇവരുടെ പിതാമഹന്മാര്‍ ആര്‍ജ്ജിച്ചതാണ് ഇത്തരത്തിലൊരു ജീവിതശൈലി. ആയുധങ്ങളും ശില്പനിര്‍മ്മാണ നിപുണതയും ഇങ്ങനെ, തലമുറ തലമുറയായി കൈമാറ്റം ചെയ്യപ്പെട്ടവയാണ്. ഇവിടെയുള്ള എല്ലാ ജനങ്ങളും വലിയ, ഒരൊറ്റ കുടുംബം പോലെയാണ് കഴിയുന്നത്. ജോലികളും മറ്റും എല്ലാം ഇതിന്റെ ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു.
കിഴക്കാം തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലാണ് യങ്ങ്ഖുള്ളെന്‍ സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകന്റെ ശ്വാസം നിലച്ചുപോകുന്ന കാഴ്ചയാണ് ഇത്, മാത്രമല്ല വിനോദസഞ്ചാരത്തിന്റെ മുഴുവന്‍ ഭംഗി നമ്മുക്ക് ഈ കാഴ്ചയില്‍ നിന്നും ആസ്വദിക്കാം ഗ്രാമത്തിന്റെ പ്രകൃതിയാലുള്ള ഈ ഭംഗി ഇവിടുത്തെ ജനത അതേപോലെ കാത്തുസൂക്ഷിച്ചുപോരുന്നു. അപൂര്‍വ്വങ്ങളായ നിരവധി സസ്യങ്ങളും നിങ്ങള്‍ക്കിവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications