വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമൃദ്ധമായ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന ഡോണ്‍ ബോസ്‌കോ സെന്റര്‍ ഫോര്‍ ഇന്‍ഡിജെനസ് കള്‍ച്ചര്‍ ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക മ്യൂസിയമാണ്. ഈ മേഖലയിലെ ഏഴ് സംസ്ഥനങ്ങളില്‍ നിന്നായി ശേഖരിച്ച പുരാവസ്‌തുക്കള്‍,വസ്‌ത്രങ്ങള്‍, കൈത്തറി ഉത്‌പന്നങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍, അപൂര്‍വ ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ വലിയ ശേഖരം ഇവിടെ കാണാന്‍ കഴിയും.
സേക്രട്ട് ഹാര്‍ട് പള്ളിയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡോണ്‍ ബോണ്‍സ്‌കോ മ്യൂസിയം കത്തോലിക്ക പള്ളിയുടെ സലേഷ്യന്‍ വിഭാഗമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പതിനേഴ് ഗാലറികളുള്ള ഏഴ് നില കെട്ടിടത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഓരോ ഗ്യാലറികളും വ്യത്യസ്‌ത വിഭാഗത്തിലെ വസ്‌തുക്കള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ്. മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം ഷില്ലോങ് നഗരം മുഴുവന്‍ കാട്ടിത്തരുന്ന ആകാശ നടത്തമാണ്.



Click it and Unblock the Notifications