ശിവപുരിയിലെയും സമീപപട്ടണങ്ങളിലെയും ജലസേചനാവശ്യങ്ങള്‍ പരിഹരിക്കുന്നത് മോഹിനി പിക് അപ് ഡാം വഴിയാണ്. പട്ടണത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വെട്ടിനിറുത്തിയ പച്ചപുല്‍തകിടിയും ഒരു ഗ്ളാസ് ഹൌസും ഇവിടെയുണ്ട്. ചുറ്റുപാടുമുള്ള പ്രകൃതിഭംഗിയും മോഹിനി ജലാശയവും ഈ ഗ്ളാസ് ഹൌസിലൂടെ നോക്കിക്കാണാം. പുതിയൊരു ചില്ല് ജാലകത്തിലൂടെ ശിവപുരിയെ കാണുന്ന പ്രതീതി സന്ദര്‍ശകന് അനുഭവപ്പെടും.
ശിവപുരിയുടെ ചന്തം തുളുമ്പുന്ന വദനത്തിലെ സിന്ദൂരക്കുറിയാണ് കാലം മറന്ന ഇവിടത്തെ ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും. മോഹിനി പിക് അപ് ചിറയിലെ ഗ്ലാസ് ഹൌസാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം.



Click it and Unblock the Notifications