ആരണ്യകവും വനജീവിതവും നിര്‍മ്മലപ്രകൃതിയും മേലാടയാക്കിയ ശിവപുരിയിലെ ക്ഷേത്രങ്ങളും തീര്‍ത്ഥക്കുളങ്ങളും ശാന്തിയുടെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഒറ്റനോട്ടത്തില്‍ പുതുമകളൊന്നുമില്ലാത്ത കുറെ ക്ഷേത്രങ്ങള്‍ എന്ന് തോന്നിപ്പോകാം. പക്ഷെ, കാലപ്പഴക്കത്തെ അവഗണിച്ച് ഇന്നും മുഴങ്ങിക്കേള്‍ക്കുന്ന മന്ത്രധ്വനികളും ജീവിതത്തിന്റെ പലതലങ്ങളില്‍ വിഹരിക്കുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനാകീര്‍ത്തനങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷവും സഞ്ചാരികളുടെ മനസ്സില്‍ ആത്മീയമായ ഉണര്‍വ്വും ആര്‍ജ്ജവവും തൊട്ടുണര്‍ത്തും.
ശിവപുരിയിലെ വിഷ്ണുക്ഷേത്രമാണ് സിദ്ധേശ്വര ക്ഷേത്രം. അക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഇന്ത്യയിലെ അനവധി ക്ഷേത്രങ്ങളില്‍ അനുകരിച്ചിട്ടുള്ള വാസ്തുശൈലിയുടെ അനുരണനം ഇവിടെയും ദര്‍ശിക്കാം. ഹിന്ദുദേവഗണങ്ങളായ വിഷ്ണു, ശിവന്‍ , ഗണേശ്, രാമന്‍ , കൃഷ്ണന്‍ , പാര്‍വ്വതി, ലക്ഷ്മി എന്നിവരുടെ മനോഹരമായ പ്രതിമകള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.



Click it and Unblock the Notifications