Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » താന്തിയാ തോപ്പി സ്മാരകം

താന്തിയാ തോപ്പി സ്മാരകം, ശിവപുരി

23

വിദേശാധിപത്യത്തിന് കീഴിലെ ഇന്ത്യ, നിസ്വാര്‍ത്ഥരായ സ്വാതന്ത്ര്യ സമരസേനാനികളുടെ രക്തം കൊണ്ട് പങ്കിലമാണ്. സാമ്രാജ്യത്വത്തിന്റെ നുകത്തിന് കീഴില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍  അഹോരാത്രം സമരം ചെയ്ത ധീരവ്യക്തികളുടെ പോരാട്ടങ്ങളെ ആദരിച്ചാണ് താന്തിയാ തോപ്പി മെമ്മോറിയല്‍ പണിതത്.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന 1857 ലെ പ്രക്ഷോഭത്തില്‍ മറാത്തികളുടെ നേതാവായിരുന്നു താന്തിയാ തോപ്പി. ജാന്‍ സിയിലെ റാണി ലക്ഷ്മി ഭായിയുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതുകയും അവരില്‍ നിന്ന് ഗ്വാളിയോര്‍ തിരിച്ചുപിടിക്കുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ തന്റെ സുഹൃത്തും നര്‍വാറിന്റെ ഭരണാധികാരിയുമായിരുന്ന രാജാ മാന്‍ സിംങ് ഒരുക്കിയ ചതിയില്‍ വീണ് താന്തിയാ തോപ്പി ബ്രിട്ടീഷുകാരുടെ പിടിയിലാവുകയും 1859 ഏപ്രില്‍ പതിനെട്ടാം തിയ്യതി ശിവപുരിയില്‍ വെച്ച് വധിക്കപ്പെടുകയും ചെയ്തു. തന്റെ പിതാവിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍  അകാരണമായി തടഞ്ഞതാണ് താന്തിയാ തോപിയെ പ്രകോപിപ്പിച്ചത്. ഇയോളയിലെയും ശിവപുരിയിലെയും സ്മൃതിമണ്ഡപങ്ങള്‍ ഈ ധീരരക്തസാക്ഷിയെ വരുംതലമുറകളുടെ മനസ്സിലും വീരപുരുഷനായി നിലനിര്‍ത്തും.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed