തേരംഭി എന്നാണ് തെരാഹി പട്ടണത്തിന്റെ പഴയ പേര്. ശിവപുരിയില്‍ നിന്ന് 75 കിലോമീറ്റര്‍ പുറംമേഖലയിലാണ് ഇതിന്റെ സ്ഥാനം. പുരാണ വാസ്തുകലയായ പ്രതിഹാര ശൈലിയില്‍ പണിത ഒരു ശിവക്ഷേത്രമാണ് ഈ പട്ടണത്തിന്റെ കീര്‍ത്തിമുദ്ര. നാട്ടുകാര്‍ക്കിടയില്‍ മോഹജമാത ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.
ചെറിയൊരമ്പലമാണിതെങ്കിലും ആകര്‍ഷകമായ കമാനവീഥിയാണ് ഇതിനുള്ളത്. സൂക്ഷ്മമായ കൊത്തുപണികളാല്‍ അലംകൃതമാണ് ഈ കമാനത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും. കോവിലിനകത്തെ വിഗ്രഹങ്ങളില്‍ ജീവന്‍ തുടിക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും. ഛാമുണ്ഡിദേവി തന്റെ തോഴനുമൊത്ത് രതിജന്യഭാവത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അഷ്ടദിഗ് പാലകരുടെയും വ്യാള എന്ന സിംഹത്തിന്റെ രൂപങ്ങളും ഇതിനകത്തുണ്ട്. ഈ വിഗ്രഹങ്ങളെല്ലാം പില്ക്കാലത്ത് കോവിലില്‍ പ്രതിഷ്ടിച്ചതാണെന്നും ആദികാലം തൊട്ടുള്ളവയല്ലെന്നും ഒരു വിവാദം നിലവിലുണ്ട്. ചുവന്ന മണല്‍ കല്ലുകള്‍ കൊണ്ട് പണിത ഈ ക്ഷേത്രം കിഴക്കോട്ട് അഭിമുഖമായാണ് നിലകൊള്ളുന്നത്.



Click it and Unblock the Notifications