ജീന്‍മാതാ ദേവിക്ക് സമര്‍പ്പിക്കപ്പെട്ട വലിയ ഒരു ദേവീ ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമാണ് ജീന്‍മാതാ. പുരാതനമായ ഈ ക്ഷേത്രം ഏതാണ്ട് 1000 വര്‍ഷം മുന്‍പാണ് നിര്‍മിക്കപ്പെട്ടത് എന്ന് കരുതുന്നു. രജപുത്താന ശൈലിയിലാണ് ക്ഷേത്രനിര്‍മിതി. വ്യത്യസ്ത രൂപങ്ങളില്‍ കൊത്തിയുണ്ടാക്കിയ 24 ആരക്കാലുകളുണ്ട് ക്ഷേത്രത്തിന്.
എട്ട് കൈകളോട് കൂടിയ ജീന്‍മാതാ വിഗ്രഹം ഇവിടെ ഭക്തര്‍ക്ക് കാണാം. നവരാത്രിക്കാലത്തെ ആഘോഷത്തിനാണ് ഇവിടെ ഭക്തജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്നത്. ചിത്ര, അശ്വിനി മാസങ്ങളിലാണ് നവരാത്രി ആഘോഷം നടന്നുവരാറുള്ളത്.



Click it and Unblock the Notifications