നാഗപട്ടിണം ജില്ലയില്‍, ബംഗാള്‍ ഉള്‍ക്കടിലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് സീര്‍കാഴി സ്ഥിതി ചെയ്യുന്നത്. ഹൈന്ദവമതവിശ്വാസികളുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്. പരമ്പരാഗതമായ ആചാരങ്ങളും, വിശ്വാസങ്ങളും കൂടെയുള്ളപ്പോള്‍ തന്നെ ആധുനികതയോടൊപ്പം ചേര്‍ന്ന് സഞ്ചരിക്കുന്ന ഒരു പ്രദേശംകൂടിയാണ് ഇത്.
ഹിന്ദു ഐതിഹ്യങ്ങളനുസരിച്ച് ബ്രഹ്മാവ് ശിവനോട് പ്രാര്‍ത്ഥിച്ചിരുന്ന സ്ഥലമാണ് ഇത്.(ബ്രഹ്മപുരീശ്വര്‍ എന്നും ഈ സ്ഥലത്തിന് പേരുണ്ട്). ലോകം മുഴുവന്‍ പ്രളയത്തിലാണ്ടപ്പോള്‍ 64 പേരെ ശിവന്‍ രക്ഷിച്ചു. ഇക്കാരണത്താല്‍ ഈ ഗ്രാമത്തില്‍ ശിവന്‍റെ വ്യത്യസ്ഥമായ രൂപങ്ങള്‍ ആരാധിക്കപ്പെടുന്നു. ഇവിടെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ ശിവന്‍റെ വിവിധ രൂപങ്ങളാണ് പൂജിക്കപ്പെടുന്നത്. ഇവിടെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപെടാന്‍ ഉപയോഗിച്ച ചങ്ങാടം തോണിപ്പാര്‍ അഥവാ തോണിപുരം എന്ന് അറിയപ്പെടുന്നു.
രാജ്യമെങ്ങും നിന്ന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണിത്. ജനുവരിയില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ മകരപൊങ്കല്‍ ആഘോഷം നടക്കുന്നു. ഫെബ്രുവരിയിലാണ് ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്. മഹാശിവരാത്രിയിലെ ഉത്സവത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കാനായാണിത്.
ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച് ഇവിടെ തെരുവുകള്‍ അലങ്കാര പ്രഭചൂടി നില്ക്കും. വേനല്‍ക്കാലത്ത് സാമാന്യം ചൂടുള്ള അന്തരീക്ഷമാണ് സീര്‍കാഴിയില്‍.



Click it and Unblock the Notifications