പെരുമാള്‍ കഴീശിരാമ വിന്നഗരം നാഗപട്ടിണം ജില്ലയിലെ സീര്‍കാഴിയിലാണ് സ്ഥിതി ചെയ്യുന്നത്. വിഷ്ണു അഥവാ നാരായണനാണ് ഇവിടുത്തെ മൂര്‍ത്തി. തമിഴ് ഭക്തകവികളായ 12 ആള്‍വാര്‍മാര്‍ ദിവ്യദേശം എന്ന പേരില്‍ പരിഗണിച്ച 108 ശിവക്ഷേത്രങ്ങളിലൊന്നാണ് കഴീശിരാമ വിന്നഗരം. സീര്‍കാഴി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അര മൈല്‍ ദൂരയൊണ് ഈ സ്ഥലം. ക്ഷേത്രത്തിന്‍റെ പ്രധാന ശ്രീകോവിലില്‍ വിഷ്ണുവിന്‍റെ വാമന അവതാരമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വലത് കയ്യില്‍ തന്‍റെ ദാനവും, ഇടത് കയ്യില്‍ മരം കൊണ്ടുള്ള കുടയും, കഴുത്തില്‍ സാളഗ്രാമം തൂക്കിയ മാലയും അണിഞ്ഞ രൂപമാണ് ഇത്.
അടുത്ത് തന്നെ യോഗീശ്വരനായ തിരുമങ്കൈ ആള്‍വാര്‍ കാല്‍ച്ചിലമ്പനും, വേലുമായി നില്ക്കുന്ന രൂപവുമുണ്ട്. വാസ്തൂപൂജ നടത്തുന്നവര്‍ മണ്ണ് കൊണ്ടുവന്ന് ഈ രൂപത്തിന്‍റെ കാല്‍ക്കല്‍ വച്ച് പ്രാര്‍ത്ഥിക്കുന്ന പതിവുണ്ട്. ശ്രീരാമദേവന്‍റെയും, ശ്രീ ആഞ്ജനേയന്‍റെയും ശ്രീകോവിലുകളും ഇവിടെയുണ്ട്.



Click it and Unblock the Notifications