ബുദ്ധ വിഹാരങ്ങള്‍ക്ക് പേരുകേട്ട നഗരമാണ് സിര്‍പൂര്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആനന്ദ് കുടി വിഹാര്‍. ബുദ്ധന്‍െറ ശിഷ്യന്‍മാരില്‍ ഒരാളായ ഭിക്ഷു ആനന്ദ് പ്രഭുവാണ് ഈ ബുദ്ധ വിഹാരം സ്ഥാപിച്ചതെന്നാണ് വിശ്വാസം. പ്രധാന കവാടവും ഒപ്പം പതിനാല് മുറികളും ചേര്‍ന്നതാണ് ഈ ബുദ്ധമത വിഹാരം. മനോഹര കൊത്തുപണികളോടെയുള്ള നിരവധി കല്‍തൂണുകള്‍ ഇവിടെയുണ്ട്. ആറു അടി ഉയരമുള്ള ബുദ്ധന്‍െറ വിഗ്രഹവും ഇതിനകത്ത് ഉണ്ട്. ലക്ഷമണ്‍ ക്ഷേത്രം തുര്‍തൂരിയ, ഗാന്ധേശ്വര്‍ ക്ഷേത്രം എന്നിവയാണ് ഇതിനടുത്തുള്ള മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.



Click it and Unblock the Notifications