സിര്‍പൂര്‍ നഗരത്തില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചെറുഗ്രാമമാണ് തുര്‍തൂരിയ. തുര്‍തൂരിയ എന്നറിയപ്പെടുന്ന ഒരു നീരുറവയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന് സുര്‍സുരി ഗംഗ എന്നും പേരുണ്ട്. ബുദ്ധമത തീര്‍ഥാടന കേന്ദ്രമായിരുന്ന കാലത്തെ അവശിഷ്ടങ്ങളാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ച.
അതിന് ശേഷമുണ്ടായ കാലത്തിന്‍െറ ചില ശേഷിപ്പുകളും ഈ ചെറുഗ്രാമത്തില്‍ ഉണ്ട്. സങ്കീര്‍ണ കൊത്തുപണികളോടെയുള്ള കല്‍ത്തൂണുകള്‍, ഇഷ്ടികയില്‍ നിര്‍മ്മിച്ച ബുദ്ധമത സ്തൂപങ്ങള്‍, വിഷ്ണുവിന്‍െറ നാലു കൈകളോടെയുള്ള വിഗ്രഹം, ഗണേശന്‍െറ നിരവധി വിഗ്രഹങ്ങള്‍, സ്നാനഘട്ടങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുള്ള സാധനങ്ങള്‍. ഗ്രാമത്തിന്‍െറ പരിസരത്തുള്ള വാല്‍മീകി ആശ്രമത്തില്‍ എല്ലാ വര്‍ഷവും വൈശാഖ പൂര്‍ണിമ, അമാവാസി ദിവസങ്ങളില്‍ കൊണ്ടാടുന്ന ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരാണ് എത്താറ്.



Click it and Unblock the Notifications