പുണ്യപുരാതനക്ഷേത്രമായ സോംനാഥ് മഹാദേവക്ഷേത്രം 'അനശ്വര ദേവാലയം' എന്നാണ് അറിയപ്പെടുന്നത്. സ്വര്‍ണ്ണത്തിലും, വെള്ളിയിലും, മരത്തിലും കല്ലിലും നിര്‍മ്മിച്ച നാലുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സോംനാഥ് മഹാദേവക്ഷേത്രം. ഇതില്‍ സ്വര്‍ണ്ണക്ഷേത്രം ചന്ദ്രദേവനും, വെള്ളി ക്ഷേത്രം സൂര്യദേവനും, മരം കൊണ്ടുള്ളത് ഭഗവാന്‍ കൃഷ്ണനും കരിങ്കല്‍ ക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടിലെ സോളങ്കി രാജവംശവും പണി കഴിപ്പിച്ചതാണെന്നാണ് വിശ്വാസം.
സമ്പത്തുകൊണ്ട് ലോകപ്രസിദ്ധി നേടിയ ക്ഷേത്രം പല കാലങ്ങളിലായി ആറു തവണ കൊള്ളയ്ക്കിരയായിട്ടുണ്ട്.1951 ല്‍ ഏഴാം തവണയും പുതുക്കിപ്പണിഞ്ഞ ക്ഷേത്രമാണ് ഇന്നിപ്പോള്‍ നിലവിലുള്ളത്. സമ്പത്തിനെക്കൂടാതെ ക്ഷേത്രത്തിന്‍റെ അകത്തളങ്ങളിലെ ഗഹനമായ കൊത്തുപണികളും വെള്ളിയില്‍തീര്‍ത്ത വാതിലുകളും, നന്ദി വിഗ്രഹവും ശിവലിംഗവുമെല്ലാം പ്രശസ്തമാണ്.
നാലുദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ത്തിക പൌര്‍ണമി ഉത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഇതില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തജനങ്ങളാണ് സോംനാഥ് മഹാദേവക്ഷേത്രത്തിലെത്തുന്നത്.



Click it and Unblock the Notifications