ചന്ദ്രപ്രഭ വന്യജീവി സങ്കേതത്തിലാണ് രണ്ടു വെള്ളച്ചാട്ടങ്ങളും. 65 മീറ്റര്‍ ഉയരമുള്ള രാജ്ധാരിയാണ് ഇവയില്‍ വലുത്. പടികളുള്ള വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പച്ചപ്പുള്ള പ്രദേശം ആരെയും ആകര്‍ഷിക്കുന്നതാണ്. പിക്നിക്കിന് അനുയോജ്യമാം വിധം സര്‍ക്കാര്‍ ഇവിടെ സൌകര്യമൊരുക്കിയിട്ടുണ്ട്. രാജ്ധാരിക്ക് താഴെയായി 500 മീറ്റര്‍ അകലത്തിലാണ് ഡിയോധാരി വെള്ളച്ചാട്ടം.
ചന്ദ്രപ്രഭവനത്തിലെ ചന്ദ്രപ്രഭ ഡാമിലെ റിസര്‍വോയറില്‍ നിന്ന് വരുന്ന ജലമാണ് രണ്ട് വെള്ളച്ചാട്ടങ്ങളും നിര്‍മിക്കുന്നത്. ശൈത്യകാലത്തും വസന്തകാലത്തും വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരെത്താറുണ്ട്.



Click it and Unblock the Notifications