ശിവ്ദ്വാര്‍ റോഡിലെ ഗോര്‍വാളിന് സമീപത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ശിവ്ദ്വാര്‍ ക്ഷേത്രം. ഉത്തര്‍ പ്രദേശിലെ റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് പടിഞ്ഞാറോട്ട് പോയാല്‍ 40 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. വലിയ ഈ ക്ഷേത്രം ശിവ-പാര്‍വതിമാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നതാണ്.
ശിവ പാര്‍വതിമാരുടെ പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച കറുത്ത പ്രതിമ ഇവിടത്തെ ശ്രീകോവിലിലുണ്ട്. മൂന്ന് അടി വലിപ്പമുള്ള പ്രതിമകള്‍ ശ്രീജന്‍ മുദ്ര എന്ന അംഗവിക്ഷേപമാണ് പ്രദര്‍ശിപ്പിക്കുന്നത്. അക്കാലത്തെ കലാചാതുര്യം വെളിവാക്കുന്നതാണ് ഈ അമ്പലത്തിലെ കലാരൂപങ്ങള്‍. അപൂര്‍വവും വിലയേറിയതുമായ നിധിയാണ് ഈ ക്ഷേത്രം.
പ്രദേശത്തെ പ്രശസ്തമായ അമ്പലങ്ങളിലൊന്നാണ് ഇത്. രണ്ടാം കാശിയായാണ് പ്രദേശത്തെ ജനങ്ങള്‍ ഇതിനെ കാണുന്നത്. കറുത്ത കല്ല് കൊണ്ട് നിരമിച്ച വേറെ ദേവീ ദേവന്‍മാരുടെയും വിഗ്രഹങ്ങള്‍ ഇവിടെയുണ്ട്. ശിവരാത്രി സമയത്തും ശ്രാവണമാസത്തിലെ തിങ്കളാഴ്ചകളിലും നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. കന്‍വാരിയാസ് വിഭാഗത്തിലെ വിശ്വാസികള്‍ അമ്പലത്തിലേക്ക് തീര്‍ഥയാത്ര നടത്തുകയും ഇവിടെ നിന്ന് വിശുദ്ധജലം കൊണ്ട് പോവുകയും ചെയ്യാറുണ്ട്.



Click it and Unblock the Notifications