Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സ്പിതി

ബുദ്ധമതകേന്ദ്രമായ സ്പിതി

18

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്പിതിയുടെ പ്രധാന പ്രത്യേകത അവിടുത്തെ പ്രകൃതിസൗന്ദര്യം തന്നെയാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്തമായ സംസ്‌കാരവും ബുദ്ധ വിഹാരങ്ങളുമാണ് സ്പിതിയില്‍ എവിടെയും കാണാന്‍ കഴിയുക. ഇന്ത്യയില്‍ ജനവാസം ഏറെ കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണിത്. ഭോടിയാണ് സ്പിതിയിലെ പ്രാദേശിക ഭാഷ.

ക്യേ മൊണാസ്ട്രിയാണ് സ്പിതിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രം. ഇ്‌പ്പോള്‍ ഇന്ത്യയിലുള്ളതില്‍വച്ചേറ്റവും പഴക്കമേറിയ ബുദ്ധവിഹാരമാണിത്. മൗണ്ടേന്‍ ബൈക്കിങ്, യാക് സഫാരി എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ് സിനിമാക്കാരുടെ ഇഷ്ടകേന്ദ്രമാണ് ഇവിടുത്തെ മനോഹരമായ പ്രകൃതി, ചിലചിത്രങ്ങളിലെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കാസ, കെയ്‌ലോങ് എന്നിവയാണ് സ്പതിയിലെ പ്രധാന പട്ടണങ്ങള്‍. വളര അപൂര്‍വ്വമായ ചിലതരം ജീവികളെയും സസ്യലതാദികളെയും ഇവിടെകാണാം. ഗോതമ്പ്, ബാര്‍ളി, പീസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍.

ബുന്തര്‍ ആണ് സ്പിതിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ദില്ലി, ഷിംല എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയസേഷം ബുന്തറിലേയ്ക്ക് യാത്രചെയ്യണം. ജോഗീന്ദര്‍നഗറാണ് സ്പതിയ്ക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, ഇത് നാരോ ഗേജ് പാതയിലെ സ്റ്റേഷനാണ്. ചണ്ഡിഗഡും ഷിംലയുമാണ് സ്പിതിയ്ക്ക് അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, രണ്ടിടത്തേയ്ക്കും രാജ്യത്തിന്റെ പ്രധാനഭാഗങ്ങളില്‍ നിന്നെല്ലാം തീവണ്ടികള്‍ ലഭ്യമാണ്.

ഷിംലയില്‍ നിന്നും ചണ്ഡിഗഡില്‍ നിന്നും ടാകിസികളില്‍ സ്പിതിയിലെത്താം. റോഡുമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ദേശീയപാത 21ലാണ് സഞ്ചരിക്കേണ്ടത്. രഹ്തങ് പാസ്, കുന്‍സും പാസ് എന്നീ രണ്ട് വഴികളിലും സ്പിതിയിലെത്താം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ രണ്ട് പാതകളം സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് അടച്ചിടുക പതിവാണ്. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാലാണ് പാതകള്‍ അടച്ചിടുന്നത്. സ്പിതിിയലെത്താന്‍ ഏറ്റവും നല്ല വഴി കിന്നൗറില്‍ നി്‌നനാണ്, കിന്നൗറില്‍ നിന്നും 412 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്പിതിയിലെത്താം.

ശീതകാലമൊഴിച്ച് ബാക്കി എല്ലാസമയത്തും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് സ്പിതി. വേനല്‍ക്കാലമാണ് സ്പിതി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മഴനിഴല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥലമായതിനാല്‍ മഴക്കാലം സ്പിതിയില്‍ അത്ര ശക്തമല്ല, അതിനാല്‍ത്തന്നെ മഴക്കാലത്തും ഇങ്ങോട്ട് യാത്രചെയ്യാം. ശീതകാലത്ത് തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെ പോകാറുണ്ട്.

സ്പിതി പ്രശസ്തമാക്കുന്നത്

സ്പിതി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സ്പിതി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സ്പിതി

  • റോഡ് മാര്‍ഗം
    സ്പിതിയിലെ ഭൂപ്രകൃതി നന്നായി ആസ്വദിക്കണം എന്നുള്ളവര്‍ക്ക് റോഡുതന്നെയാണ് മികച്ച യാത്രാമാര്‍ഗ്ഗം. ദേശീയപാത 21ലാണ് യാത്രചെയ്യേണ്ടത്. മണാലിയില്‍ നിന്നും രോഹ്തങ് പാസ് വഴി കാസയിലെത്താം. ഷിംലയില്‍ നിന്നും കിന്നൗര്‍ വഴിയുള്ള റൂട്ടാണ് സ്പിതിയിലെത്താന്‍ ഏറ്റവും മികച്ച വഴി, ഈ വഴിയില്‍ സ്പിതിയിലേയ്ക്ക് 412 കിലോമീറ്റര്‍ സഞ്ചരിക്കണം. സ്പിതിയിലെത്താന്‍ ഷിംലയില്‍ നിന്നും മറ്റും ബസുകളും ടാക്‌സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാരോ ഗേജ് പാതയിലുള്ള ജോഗീന്ദര്‍ റെയില്‍വേസ്‌റ്റേഷനാണ് സ്പിതിയ്ക്ക് അടുത്തുള്ളത്. മറ്റ് പ്രധാന സ്റ്റേഷനുകള്‍ ചണ്ഡിഗഡ്, ഷിംല എന്നിവിടങ്ങളിലാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബുന്തര്‍ ആണ് സ്പിതിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഷിംല, ദില്ലി എന്നിവിടങ്ങളില്‍ നിന്നും ബുന്ദറിലേയ്ക്ക് വിമാനസര്‍വ്വീസുണ്ട്. അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയിലാണ്. ബുന്തര്‍ വിമാനത്താവളത്തില്‍ നിന്നും സ്പിതിയിലേയ്ക്ക് ടാക്‌സികള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu