ശ്രാവണബലെഗോളയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് വിന്ധ്യഗിരി ക്ഷേത്രം. വിന്ധ്യഗിരി കുന്നിന്‍മുകളിലാണ് ഒടേഗല ബസ്തി എന്നുകൂടി വിളിക്കപ്പെടുന്ന വിന്ധ്യഗിരി ക്ഷേത്രം. 572 പടികള്‍ക്ക് മുകളിലായാണ് മൂന്നുമുറികളുള്ള ഈ ക്ഷേത്രം. വഴിയരികിലായി നിരവധി ചെറുശ്രീകോവിലുകളും പ്രതിഷ്ഠകളും കാണാന്‍ സാധിക്കും. കൂറ്റന്‍ പാറക്കല്ലുകളാണ് ഈ ക്ഷേത്രത്തിന്റെ മേല്‍ക്കൂര നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ശിലകളുപയോഗിച്ചുള്ള നിര്‍മാണ സാധ്യതകളുടെ മികച്ചൊരുദാഹരണമാണ് ശ്രാവണബലെഗോളയിലെ വിന്ധ്യഗിരി ക്ഷേത്രം. ജൈന തീര്‍ത്ഥങ്കരന്മാരായ നേമിനാഥ, ശാന്തിനാഥ, ആദിനാഥ എന്നിവരുടെ ചിത്രങ്ങളും പ്രതിമകളും ക്ഷേത്രത്തിലെത്തുന്നതോടെ കാണാന്‍ സാധിക്കും. പത്മാവതി ദേവിയുടെ അവതാരമായ ഗുല്ലകായജിയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ദേവത.
ഒറ്റക്കല്ലില്‍ തീര്‍ത്ത വിന്ധ്യഗിരി ക്ഷേത്രകവാടം അഖണ്ഡു ബാഗിലു എന്ന പേരിലാണ് വിളിക്കപ്പെടുന്നത്. കവാടത്തിനരികിലായി ബാഹുഹലിയുടെയും ഭരതന്റെയും രൂപങ്ങള്‍ കാണാം.



Click it and Unblock the Notifications