Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » ബര്‍സഹോം

ബര്‍സഹോം, ശ്രീനഗര്‍

137

പുരാവസ്‌തുപരമായി ഏറെ പ്രാധാന്യമുള്ള ബര്‍സഹോം കാശ്‌മീരിലെ പ്രധാന ചരിത്രഭൂമികയാണ്‌. ഷാലിമാര്‍ ഉദ്യാനത്തിന്‌ വടക്ക്‌ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബര്‍സഹോം ബിസി 3000 നും 1500 നും ഇടിയല്‍ നിയോലിത്തിക്‌ അധിവസിത പ്രദേശം ആയിരുന്നു എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌ . ഇവിടെ നിന്നും കണ്ടെടുത്ത വീടുകള്‍ പകുതി ഭൂമിക്കടിയിലായി വരുന്ന നിലവറ വീടുകളായിരുന്നു. ബിസി 2000 ത്തിന്‌ ശേഷമുള്ള വീടുകള്‍ ഭൂമിക്കു മുകളില്‍ മണ്‍കട്ടകള്‍ കൊണ്ട്‌ നിര്‍മ്മിച്ചവയായിരുന്നു.

ബര്‍സഹോം എന്ന വാക്കിന്റെ പ്രാദേശിക ഭാഷയിലുള്ള അര്‍ത്ഥം പൂവരശിന്റെ നാടെന്നാണ്‌. ഈ സ്ഥലം ഉത്‌ഖനനം ചെയ്‌തപ്പോള്‍ കരിഞ്ഞ നിരവധി പൂവരശ്‌ മരങ്ങള്‍ കണ്ടെത്തിയിരുന്നു. നിയോലിത്തിക്‌ കാലഘട്ടത്തില്‍ ഇവിടെ നിരവധി പൂവരശ്‌ മരങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിട്ടാണ്‌ ഇതിനെ കണക്കാക്കുന്നത്‌. 1961 മുതല്‍ 1968 വരെയുള്ള ആറ്‌ വര്‍ഷം ഇവിടെ ഉത്‌ഖനനം നടക്കുകയും പത്ത്‌ മനുഷ്യാസ്ഥികൂടങ്ങള്‍ ലഭിക്കുകയും ചെയ്‌തു. നിയോലിത്തിക്‌-മെഗലിത്തിക്‌, നിയോലിത്തിക്‌ തുടങ്ങി വിവിധ കാലഘട്ടങ്ങളിലായുള്ള മുനുഷ്യരുടെ അസ്ഥികൂടങ്ങളാണിതെന്ന്‌ ശാസ്‌ത്രീയമായി കണ്ടെത്തിയിട്ടുണ്ട്‌. കുടങ്ങള്‍, അമ്പിന്റെ മുന, മൃഗങ്ങളുടെ അസ്ഥികൂടങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങി വിവിധ പുരാവസ്‌തുകള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. 

One Way
Return
From (Departure City)
To (Destination City)
Depart On
15 Jun,Mon
Return On
16 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
15 Jun,Mon
Check Out
16 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
15 Jun,Mon
Return On
16 Jun,Tue