ശ്രീനഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഷാലിമാര്‍ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. സ്നേഹത്തിന്റെ വാസസ്ഥലം എന്നാണ് ഷാലിമാര്‍ എന്ന വാക്കിനര്‍ത്ഥം. ഷാലിമാര്‍ ബാഗ്, ഫെയ്സ് ബക്ഷ്, ഗാര്ഡന് ഓഫ് ചാമിനാര്‍ ഫറ ബക്ഷ് എന്നീ പേരുകളിലും ഷാലിമാര്‍ ഉദ്യാനം അറിയപ്പെടുന്നുണ്ട്. മുഗള്‍ രാജാവായ ജഹാംഗീര്‍ ഭാര്യയായ നൂര്ജഹാന് വേണ്ടി 1619 ല്‍ പണികഴിപ്പിച്ച ഉദ്യാനമാണിത്. ഉദ്യാനത്തിന്റെ പുറം ഭാഗം ദിവാന് -ഐ-ആം എന്നും മധ്യ ഭാഗം ദിവാന്-ഐ-ഖാസ് അഥവ ചക്ര വര്‍ത്തിയുടെ ഉദ്യാനം എന്നും ആണ് അറിയപ്പെടുന്നത് മുകള്‍ ഭാഗം രാജകൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. \
പേര്‍ഷ്യയിലെ ചഗര്‍ ബാഗിന്റെ ശൈലിയിലാണ് പൂന്തോട്ടം രൂപ കല്പന ചെയ്തിരിക്കുന്നത്. ഉദ്യാനത്തിലെ വെള്ളച്ചാട്ടിന്റെ പുറകിലായി സ്ഥിതി ചെയ്യുന്ന ചിനി ഖാനാസ് വളരെ പ്രശസ്തമാണ്. രാത്രികളില്‍ എണ്ണ വിളക്കുകളാല്‍ ഇത് പ്രകാശ പൂരിതമാക്കിയിരുന്നു. ഇപ്പോള്‍ ഇവയില്‍ ചെടിച്ചട്ടികളാണ് വച്ചിരിക്കുന്നത്. ഇവ വെള്ളത്തിന് പുറകില്‍ പൂക്കളുടെ വര്‍ണം പ്രതിഫിലപ്പിക്കും. ചിനാര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഷാലിമര്‍ ഉദ്യാനം ഏകദേശം 31 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.