ഹസ്രത് ഷേയ്‌ക് നൂര്‍-ഉദ്-ദിന്‍ വാലി എന്ന് പൊതുവില്‍ അറിയപ്പെടുന്ന ചരര്‍-ഇ-ഷരീഫ് ശ്രീനഗറില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരത്താണ്. അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലീം സൂഫി സന്യാസിയായ ഹസ്രത് ഷേയ്‌ക് നൂര്‍-ഉദ്-ദിന്‍ വാലിയോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ് ഇത്. സലാര്‍സാന്‍സ് എന്ന സ്‌ത്രീയുടെ മകനായി 1377 ല്‍ ജനിച്ച് അദ്ദേഹം ജീവിതത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ അറിയപ്പെട്ടിരുന്നത് നുന്ദ് റേഷി അഥവ സഹസാനന്ദ് എന്നാണ്. ജനിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ഹസ്രത് ഷേയ്‌ക് അമ്മയുടെ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു എന്നാണ് പറയപ്പെടുന്നത്. ലാല്‍ ദേദ് എന്ന യോഗിനിയുടെ പാല്‍ മാത്രമാണ് പിന്നീട് അദ്ദേഹം സ്വീകരിച്ചതെന്നാണ് പറയുന്നത്.
താഴ്‌വരയില്‍ സന്യാസം ആദ്യം അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. ഇവിടെ അഹിംസ, സസ്യാഹാരം, സഹിഷ്‌ണുത, സാമൂഹിക ഐക്യം എന്നിവയുടെ മൂല്യം പ്രചരിപ്പിച്ച് തുടങ്ങിയത് അദ്ദേഹമാണ്. അല്‍മദാര്‍ -ഇ- കാശ്‌മീര്‍, ഷേഖ്-അല്‍- അലാം, സര്‍ഖേല്‍-ഇ- ഋഷിയ, ഷേഖ് നൂര്‍-ഉദ്-ദിന്‍ നൂരാനി തുടങ്ങി പലപേരിലും അദ്ദേഹം പിന്‍ഗാമികള്‍ക്കിടയില്‍ അറിയപ്പെടുന്നുണ്ട്. സാഹിത്യത്തിലും തത്വശാസ്‌ത്രത്തിലും നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. 1438 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ ഒമ്പത് ലക്ഷത്തിലേറെ അനുയായികള്‍ ഈ ദേവാലയത്തില്‍ എത്തിയതായാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ ശരീരം മറവ് ചെയ്‌തിരിക്കുന്നത് ചരര്‍-ഇ- ഷരീഫിലാണ്. പലതവണ ഈ ദേവാലയം തകര്‍ക്കപ്പെട്ടിട്ടുണെങ്കിലും ഇന്നും മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്.



Click it and Unblock the Notifications