കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും അറിയപ്പെടുന്ന ദാല്‍ തടാകം കാശ്‌മീര്‍ താഴ്‌വരെയിലെ രണ്ടാമത്തെ വലിയ തടാകമാണ്. 26 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ് ബോട്ട് , ഷികാര യാത്രകള്‍ക്ക് പ്രശസ്‌തമാണ്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലം തടാകത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഹൗസ് ബോട്ടില്‍ തടാകത്തിന് ചുറ്റും യാത്രചെയ്യാം അതേസമയം ഷികാരയില്‍ ദാല്‍ തടാകം മുതല്‍ ഹൗസ് ബോട്ട് വരെയുള്ള യാത്രയാണ് ലഭ്യമാക്കുന്നത്.
ലോകുത് ദാല്‍, ഗഗ്രി ബാല്‍, ബോഡ് ദാല്‍ നാഗിന്‍ തടാകങ്ങളില്‍ നിന്നും നേര്‍ത്ത കൈവഴികള്‍ ദാല്‍ തടാകത്തിലേക്കുണ്ട്‌്. ദാല്‍ തടാകം സന്ദര്‍ശിക്കുന്നവര്‍ക്ക് ഹൗസ് ബോട്ടിലെയും ഷികാറിലെയും യാത്ര വേളയില്‍ ഇവിടുത്തെ സൂര്യാസ്‌തമനത്തിന്റെ മനോഹാരതി കൂടി ആസ്വദിക്കാന്‍ കഴിയും. നീന്തല്‍, തുഴച്ചില്‍ തുടങ്ങി വിവിധ ജലവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്



Click it and Unblock the Notifications