ദാല്‍ തടാകത്തിന്റെ പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന ഹരി പര്‍ബത് കോട്ട അഫ്‌ഗാന്‍ ഗവര്‍ണറായിരുന്ന ആട്ട മുഹമ്മദ് ഖാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. 1590 ല്‍ മുഗല്‍ രാജാവായ അക്‌ബര്‍ കോട്ടയുടെ ചുറ്റുമുള്ള മതില്‍ പണികഴിപ്പിച്ചു.
ഹരിപര്‍ബത് പണ്ടൊരു തടാകമായിരുന്നു എന്നാണ് ഐതീഹ്യത്തില്‍ പറയുന്നത്. ഇതില്‍ ജലോത്ഭവ എന്നറിയപ്പെട്ടരുന്ന ഭീകരിയായ ഒരു ദുര്‍ദ്ദേവത ജീവിച്ചിരുന്നു. ഇതിന്റെ ശൈല്യം സഹിക്കാന്‍ കഴിയാതെ സമീപ വാസികള്‍ ആയുസ്സിന്റെ ദേവിയായ സതീ ദേവിയെ പ്രാര്‍ത്ഥിച്ചു. ഇതിനെ തുടര്‍ന്ന് സതീ ദേവി ഒരു കാക്കയുടെ രൂപത്തില്‍ എത്തി ദുര്‍ദേവതയുടെ തയലില്‍ ചരല്‍ക്കല്ല് എടുത്തിടുകയും ഈ കല്ല് താഴെ വീണ് ക്രമേണ വളര്‍ന്നു വലുതാവുകയും അങ്ങനെ ദുര്‍ദേവത മരിക്കുകയും ചെയ്‌തു എന്നാണ് ഈ സ്ഥലവുമായി ബന്ധപ്പെട്ടുള്ള ഐതീഹ്യം.
ജമ്മു& കാശ്‌മീരിലെ പുരാവസ്‌തു ഗവേഷണ കേന്ദ്രമാണ് നിലവില്‍ കോട്ട സംരക്ഷിക്കുന്നത്. ഇവിടെ പ്രവേശിക്കുന്നതിന് പുരാവലസ്‌തു ഗവേഷണ വിഭാഗത്തിന്റെ അനുമതി വേണം. ലാല്‍ മന്ദി എസ് സ്‌ക്വയര്‍, ശരിക ദേവി ക്ഷേത്രം എന്നിവയാണ് ഹരി പര്‍ബത് കോട്ടയ്‌ക്ക് സമീപത്തായി കാണാനുള്ളത്.



Click it and Unblock the Notifications