ശ്രീനഗറില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഹാര്‍വന്‍ ഉദ്യാനം. സരബന്ദ് എന്നറിയപ്പെടുന്ന ഒരു നീര്‍ച്ചാല്‍ ഉദ്യാനത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്നുണ്ട്. നീര്‍ച്ചാലിന്റെ ഇരുവശവും നിറയെ ചിനാര്‍ മരങ്ങളും പൂച്ചെടികളും ഉണ്ട്‌് . ഈ പ്രദേശത്തെ ഏറ്റവും പഴയ കുടിവെള്ള സംഭരണിയാണിത്. ഡച്ചിഗം നല്ലഹില്‍ നിന്നും ആണ് ഇവിടെ വെള്ളമെത്തുന്നത്. ശ്രീനഗറിലെ മറ്റ് ഉദ്യാനങ്ങളിലെ പോലെ ഈ നീര്‍ച്ചാലില്‍ ജലധാരകളില്ല.
പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള നടത്തത്തിന് അനുയോജ്യമായ സ്ഥലമാണിവിടം.സമീപത്തുള്ള മഹാദേവ മലനിരകളിലേയ്‌ക്കുള്ള ട്രക്കിങ്ങിന്റെ പ്രാരംഭം ഇവിടെ നിന്നുമാണ്. ഡച്ചിഗാം വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനവും ഹാര്‍വന്‍ ഉദ്യാനത്തില്‍ നിന്നുമാണ് . നഗരത്തിലെ പ്രധാന പിക്‌നിക് കേന്ദ്രമായതിനാല്‍ ശ്രീനഗറിലെത്തുന്നവര്‍ തീര്‍ച്ചയായും ഈ സ്ഥലം സന്ദര്‍ശിക്കണം.



Click it and Unblock the Notifications