ശ്രീനഗറിലെ രണ്ടാമത്തെ വലിയ ദേവാലയമാണ് 1857 ല്‍ നിര്‍മ്മിതമായ ഇമബ്ര ഹസ്സാനാബാദ്. നഗരത്തിന്റെ തെക്ക് -പടിഞ്ഞാറായി ഛത്തി പദ്‌ഷാഹി ഗുരുദ്വാര, ഹസ്രത്‌ബാല്‍ മോസ്‌ക്, മാ ശാരദ ദേവി ക്ഷേത്രം എന്നീ മൂന്ന് മത കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ മധ്യത്തിലായാണ് വര്‍ഷം തോറും ലക്ഷകണക്കിന് ഷിയ മുസ്ലീം വിശ്വാസികള്‍ എത്തുന്ന ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
എട്ട് വശങ്ങളോടു കൂടിയ ഇമബ്ര ഹസ്സാനാബാദിന്റെ ഘടന ഇന്‍ഡോ-ഇറ്റാലിയിന്‍ ശൈലിയുടെ മാതൃകയാണ്. പള്ളിയിലേയ്‌ക്കുള്ള വാതിലുകളില്‍ അഞ്ചെണ്ണം സ്‌ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. മുഗള്‍ ശവകുടീരമായ ബാബ മസര്‍ ദേവാലയത്തിന് സമീപത്താണ്. ബാബ അലി, കാശ്‌മീരി കവി ഹബ് സാഹേബ് മുല്ല , പതിനേഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയായ സയ്യദ് മിര്‍സ ഷാ തുടങ്ങിയവര്‍ ഇവിടെയാണ് അന്ത്യ വിശ്രമം കൊള്ളുന്നത്.



Click it and Unblock the Notifications