മൈസൂര്‍ കടുവ എന്നറിയപ്പെടുകയും തെന്നിന്ത്യയില്‍ ആകമാനം പയടോട്ടങ്ങള്‍ നടത്തി വിജയക്കൊടി പാറിച്ച ടിപ്പു സുല്‍ത്താന്റെ സമാധിസ്ഥലമാണ് ശ്രീരംഗപട്ടണം. ബ്രിട്ടീഷുകാരോടുള്ള യുദ്ധത്തില്‍ മുറിവേറ്റുവീണ ടിപ്പുവിന്റെ ശരീരം കണ്ടെത്തിയ സ്ഥലമാണ് ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സമാധിസ്ഥലമെന്ന് വിളിക്കപ്പെടുന്നത്.
ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വെല്ലസ്ലിയുടെ നിര്‍ദ്ദേശപ്രകാരം സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ഒരു ശിലാസ്മാരകമുണ്ട് ഇവിടെ. ശ്രീരംഗപട്ടണത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ടതും കണ്ടിരിക്കേണ്ടതുമായ സ്ഥലമാണിത്.



Click it and Unblock the Notifications