മഹാനായ മറാത്ത ഭരണാധികാരി ശിവജിയുടെ പേരിലറിയപ്പെടുന്ന സ്പോര്‍ട്സ് കേന്ദ്രമാണ് ശിവാജി സ്പുര്‍ത്തി കേന്ദ്ര. ശ്രീ ശൈലം പട്ടണത്തിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നാണിത്. 30 പടികള്‍ കയറി വേണം ഇതിനു മുകളിലെത്താന്‍. വളരെ മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ മന്ദിരത്തിനുള്ളിലായി സിംഹാസനത്തില്‍ വിരാജിക്കുന്ന മഹാനായ ശിവജി മഹാരാജാവിന്റെ പ്രതിമ കാണാന്‍ സാധിക്കും. മന്ദിരത്തിനു ചുറ്റും കൈവരികള്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇവിടെ നിന്ന് എത്തി നോക്കിയാല്‍ താഴ്വരയുടെ ഭംഗി മൊത്തത്തില്‍ ആസ്വദിക്കാം. കൂടാതെ അകലെയായി ശ്രീ ശൈലം ഡാമും കാണാം.
എല്ലാ പ്രായത്തിലും പെട്ട കുട്ടികളുടെ കായികപരമായ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് ഈ കേന്ദ്രം നിര്‍മ്മിച്ചത്. ക്രിക്കറ്റ്,ടെന്നീസ്,ഫുട്ബോള്‍,ബാഡ്മിന്റന്‍ തുടങ്ങി ഒട്ടേറെയിനങ്ങള്‍ കുട്ടികള്‍ ഇവിടെ പരിശീലിക്കുന്നുണ്ട്. ഇവിടെയുള്ള മിടുക്കന്‍മാരില്‍ പലരും ആന്ധ്ര സംസ്ഥാനത്തെ പ്രതിനിധീകരിച്ചു ഒട്ടേറെ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.



Click it and Unblock the Notifications