വജ്രവ്യവസായത്തില്‍ പ്രഥമസ്ഥാനമാണ് ഇന്ന് സൂററ്റിനുള്ളത്. ലോകവജ്രവിപണിയിലെ 10 ല്‍ 8 വജ്രങ്ങളും ഇന്ന് മിനുക്കിയെടുക്കുന്നത് സൂററ്റില്‍ നിന്നാണ്.വെട്ടിമിനുക്കാത്ത പരുക്കന്‍ വജ്രക്കഷ്ണങ്ങള്‍ സൂറത്തിലെത്തുന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നാണ്. വടക്കന്‍ ഗുജറാത്തിലെ പാലന്‍പൂരിലുള്ള ജൈനരും ജൂതരുമായ പ്രധാന വജ്രവ്യവസായികളുടെ കൈകളിലാണ് ഇവയെത്തുന്നത്.ശ്രദ്ധയോടെ വെട്ടിമിനുക്കിയെടുത്ത വജ്രങ്ങള്‍ ഇവിടെ നിന്നും ബെല്‍ജിയത്തിലെ ആന്‍റ്വെര്‍പ്പിലേക്കാണ് കയറ്റിയയയ്ക്കുന്നത്.



Click it and Unblock the Notifications