ഭൂനിരപ്പില്‍ നിന്നും അല്‍പം ഉയര്‍ത്തിയാണ് സ്വാമിനാഥ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അറുപത് പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍. മനുഷ്യന്‍ ശരാശരി 60 വയസ്സുവരെ ജീവിയ്ക്കുന്നതുമായി ബന്ധപ്പെടുത്തിയാണത്രേ 60 പടികള്‍ പണിതിരിക്കുന്നത്. മൂന്നുനിലയായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയിലെത്താനായി കുത്തനെയുള്ള ഗോവണികള്‍ കയറേണ്ടതുണ്ട്.
ഏറ്റവും മുകളിലത്തെ നിലയിലാണ് ശ്രീകോവില്‍ ഉള്ളത്. അഭിഷേകം ചെയ്യാന്‍ ആഗ്രഹമുള്ളവരെ ശ്രീകോവലിന്റെ അകത്തേയ്ക്ക് കൊണ്ടുപോകും. മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് അറുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിഷേകം നടക്കുന്നത്. രണ്ടാമത്തെ നിലയില്‍ ക്ഷേത്രത്തിന് ചുറ്റും നടക്കാനുള്ള പ്രദക്ഷിണ വഴിയാണ്. താഴത്തെ നിലയിലാണ് ശിവക്ഷേത്രമുള്ളത്.
താമസവും ഭക്ഷണവും വേണമെന്നുള്ളവര്‍ക്ക് ക്ഷേത്രം വക സൗകര്യങ്ങള്‍ ലഭ്യമാണ്. ഇനി അതുവേണ്ടെന്നുണ്ടെങ്കില്‍ സമീപത്തുള്ള റസ്റ്റോറന്റുകളിലോ ഹോട്ടലുകളിലോ പോവുകയുമാകാം.



Click it and Unblock the Notifications