ഭ്രമരാംബികയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മല്ലികാര്‍ജ്ജുന സ്വാമിയുടെ ചെറിയ ലിംഗവും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ലിംഗത്തിന് മുകളില്‍ കാണാന്‍ കഴിയുന്ന അടയാളങ്ങള്‍ കാമധേനുവിന്റേതാണെന്നാണ് വിശ്വാസം. സന്ധ്യാ ഗണപതി, വീരഭദ്രന്‍, ചാമുണ്ഡേശ്വരി എന്നീ പ്രതിഷ്ഠകളുമുണ്ടിവിടെ.
വൈദ്യനാഥസ്വാമി ക്ഷേത്രത്തിന് വിപരീത ദിശയിലുള്ള മണ്ഡപത്തിലാണ് ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് പഞ്ചലിംഗദര്‍ശന സമയത്ത് ഇവിടെ നല്ല തിരക്കുണ്ടാകാറുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇവിടെ നടക്കാറുള്ള ചന്ത ഏറെ വിശേഷപ്പെട്ടതാണ്. കാര്‍ഷിക വസ്തുക്കളും മറ്റും വില്‍പ്പനയ്ക്കു വെയ്ക്കുന്ന ചന്ത ഒരാഴ്ചയോളം നീണ്ടുനില്‍ക്കാറുണ്ട്.
ഈ സമയത്തും ഇവിടെ നല്ല തിരക്കനുഭവപ്പെടും. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപത്തായിട്ടാണ് അനാദി വൈകുണ്ഠ നാഥര്‍, വീര ആഞ്ജനേയ കോവില്‍ എന്നീ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications