തേസ്പൂരിലെ സന്ദര്‍ശനം പൂര്‍ണ്ണമാകണമെങ്കില്‍ അഗ്നിഗഡും സന്ദര്‍ശിച്ചിരിക്കണം. അനിരുദ്ധന്‍റെയും ഉഷയുടെയും പ്രണയത്തിനും, ശ്രീകൃഷ്ണനും ബാണാസുരനും തമ്മിലുള്ള ഘോര യുദ്ധത്തിനും സാക്ഷ്യം വഹിച്ച സ്ഥലമാണിത്. ഈ കഥ ജീവസ്സുറ്റ പ്രതിമകള്‍ വഴി വീണ്ടും അവതരിപ്പിക്കുകയാണിവിടെ. ഈ പ്രതിമകള്‍ കോട്ട പോലെയുള്ള അഗ്നിഗഡില്‍ വ്യാപിച്ച് കിടക്കുന്നു.
ഒരു കുന്നിന്‍ നെറുകയിലാണ് അഗ്നിഗഡ് സ്ഥിതി ചെയ്യുന്നത്. മലയെ ചുറ്റിയുള്ള പടികള്‍ കയറിവേണം ഇവിടെയെത്താന്‍. മറ്റൊരു കഥയും ഇവിടവുമായി ബന്ധപ്പെട്ടുണ്ട്. ഉഷയുടെ തോഴിയായ ചിത്രലേഖ താന്‍ സ്വപ്നത്തില്‍ കണ്ട ഒരു പുരുഷന്‍റെ ചിത്രം വരച്ചു. ഈ ചിത്രം ഉഷയെകാണിച്ചപ്പോള്‍ അത് താന്‍ പ്രണയിക്കുന്ന അനുരുദ്ധനാണ് ഇതെന്നാണ് ഉഷ പറഞ്ഞത്.
നഗരത്തിന്‍റെ ഭൂരിഭാഗവും അഗ്നിഗഡില്‍ നിന്നാല്‍ കാണാനാവും. തദ്ദേശവാസികളുടെയും, ടൂറിസ്റ്റുകളുടെയും ഒരു പിക്നിക് കേന്ദ്രമാണ് ഇവിടം.



Click it and Unblock the Notifications