സ്വാമിനാഥസ്വാമി ക്ഷേത്രമെന്നു കൂടി അറിയപ്പെടുന്ന മുരുഗന്‍ ക്ഷേത്രം കൃത്രിമമായി നിര്‍മ്മിച്ച മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെത്താന്‍ 60 പടികള്‍ കയറണം. മനുഷ്യന്റെ ശരാശരി ജീവിതകാലയളവായ 60 വര്‍ഷം അടിസ്ഥാനമാക്കിയുള്ളതാണ് അറുപത് പടികള്‍. മൂന്ന് നിലകളാണ് ക്ഷേത്രത്തിനുള്ളത്. ഏറ്റവും മുകളിലുള്ള നിലയിലെത്താന്‍ വീണ്ടും കുത്തനെയുള്ള പടവുകള്‍ കയറേണ്ടതുണ്ട്. അഭിഷേകം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശ്രീകോവിലിന്റെ അകത്ത് പ്രവേശിക്കാം.60 മിനുട്ട് നീണ്ടു നില്‍ക്കുന്നതാണ് അഭിഷേകം.
ക്ഷേത്രത്തിന് പ്രദക്ഷിണം വയ്‌ക്കാനുള്ളതാണ് മധ്യത്തിലുളള നില. താഴത്തെ നിലയിലാണ് ശിവ ക്ഷേത്രങ്ങള്‍. ഭക്ഷണവും തമസ സൗകര്യവും ക്ഷേത്രത്തില്‍ തന്ന ലഭിക്കും. ഇതിന് പുറമെ നിരവധി റസ്റ്റൊറന്റുകളും ക്ഷേത്രത്തിന് സമീപത്തുണ്ട്.



Click it and Unblock the Notifications