കേരളത്തിന് ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് തെന്മല. മൂന്നുദിവസംവരെ നീളുന്ന ട്രക്കിങ്ങിനുള്ള ഗൈഡുകളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ചെന്തുരുണി വന്യജീവിസങ്കേതത്തിലൂടെയുള്ള ട്രക്കിങ് ട്രെയിലില്‍ പക്ഷിനിരീക്ഷണത്തിനുള്ള സൗകര്യവുമുണ്ട്.
ഇക്കോ പ്രൊജക്ടിന്റെ ഭാഗമായി തെന്മല നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സോഫ്റ്റ് ട്രക്കിങ്ങിലും താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. പലദൈര്ഘ്യങ്ങളിലും വഴികളുമുള്ള ഒരുപാട് ട്രക്കിങുകള്‍ക്ക് തെന്മലയില് സൗസര്യമുണ്ട്. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ട്രക്കിങ് 4 കിലോമീറ്ററാണ്. മിരിസ്റ്റിക്ക സ്വാപ് ഫോറസ്റ്റിനുള്ളിലേയ്ക്കാണ് ഈ ട്രക്കിങ്. ദൈര്‍ഘ്യം കുറവാണെങ്കിലും ഈ ട്രക്കിങ് മനോഹരമായ അനുഭവമാണ്.
ബൈക്കിങ്ങിനായും ഇവിടെ സൗകര്യമുണ്ട്. മിരിസ്റ്റിക്ക സ്വാപ്പ് ഫോറസ്റ്റിലേയ്ക്ക് ബൈക്കിങ് സൗകര്യവുമുണ്ട്. ബൈക്കിങ്ങിനിടയിലും പക്ഷിനീരീക്ഷണത്തിനുള്ള സൗകര്യമുണ്ട്. ഒട്ടേറെ അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷികളെ ഇവിടെ കാണാം.