തമിഴ്‌നാട്ടിലെ ഒമ്പത് നവഗ്രഹ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. നവഗ്രഹങ്ങളിലൊന്നായ രാഹുവാണ് ഇവിടത്തെ പ്രധാന മൂര്‍ത്തി. രാഹുവിന്റെ മനുഷ്യരൂപത്തിലുള്ള പ്രതിമ ഇവിടെ കാണാം. രാഹുകാലത്ത് നടക്കുന്ന പാലഭിഷേകമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്ന്.
നാഗനാഥസ്വാമി ക്ഷേത്രത്തില്‍ പാര്‍വ്വതീ സമേതനായി വാഴുന്ന സാക്ഷാല്‍ പരമശിവനെ ഇവിടെ ആരാധിക്കുന്നു. സരസ്വതി, ലക്ഷമി എന്നീ ദേവിമാരുടെയും വിഗ്രഹങ്ങള്‍ ഇവിടെയുണ്ട്. നാഗക്കനി, നാഗവല്ലി എന്നീ ഭാര്യമാരോടൊപ്പമാണ് ഇവിടെ രാഹുഭഗവാന്റെ വാസം.
മണ്ഡപങ്ങളും കൂറ്റന്‍ ഗോപുരങ്ങളും പ്രകാരങ്ങളും ചേര്‍ന്നതാണ് നാഗനാഥസ്വാമി ക്ഷേത്രം. തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് രാഹുവിന്റെ വിഗ്രഹം. പാലഭിഷേകത്തിന്റെ സമയത്ത് രാഹുപ്രതിമയുടെ മേല്‍ ഒഴിക്കുന്നു പാലിന് നീലനിറം കൈവരുന്നതാണ് ഇവിടത്തെ അത്ഭുതകരമായ വിശേഷം.



Click it and Unblock the Notifications