ശ്രീവല്ലഭ ക്ഷേത്രം, തിരുവല്ല

ഹോം » സ്ഥലങ്ങൾ » തിരുവല്ല » ആകര്‍ഷണങ്ങള് » ശ്രീവല്ലഭ ക്ഷേത്രം

തെക്കന്‍ തിരുപ്പതിയെന്നറിയപ്പെടുന്ന ശ്രീവല്ലഭക്ഷേത്രത്തില്‍ നാടിന്റെ നാനാഭഗത്തുനിന്നും ആളുകളെത്തുന്നുണ്ട്. ആത്മീയതയ്‌ക്കൊപ്പം തന്നെ വാസ്തുവിദ്യകളില്‍ താല്‍പര്യമുള്ളവര്‍ക്കും കണ്ണിന് വിരുന്നാണ് ഈ ക്ഷേത്രം. ഒറ്റശിലകളില്‍ കൊത്തിയെടുത്തവയാണ് ഇവിടുത്തെ മിക്ക വിഗ്രഹങ്ങളും, ഏറെക്കാലം പഴക്കമുള്ളവയാണ് ഇവയെല്ലാം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കന്ന ഉത്തരശ്രീബലി ഇവിടുത്തെ പ്രധാനപൂജയാണ്. കെട്ടുകാഴ്ചയെന്ന് പേരുള്ള ഒരു ഘോഷയാത്രയാണ് ഇതിന്റെ പ്രത്യേകത. ചമയങ്ങളണിഞ്ഞ ആനകളും ദീപാലങ്കാരങ്ങളുമെല്ലാമായി നടക്കുന്ന പരമ്പരാഗത ഘോഷയാത്രയാണിത്.  സമയത്ത് തിരുവല്ലയിലെ തെരുവകളെല്ലാം കച്ചവടക്കാരെക്കൊണ്ട് നിറയും.

അനുഷ്ഠാനമെന്ന നിലയില്‍ എല്ലാദിവസവും കഥകളി അരങ്ങേറുന്ന കേരളത്തിലെ ഏകക്ഷേത്രമാണിത്. കിഴക്കേ ഗോപുരത്തില്‍ കഥകളി നടക്കുമ്പോള്‍ ശ്രീകോവില്‍തുറന്നിരിയ്ക്കും. മൂര്‍ത്തിയും കഥകളി ആസ്വദിയ്ക്കുന്നുവെന്ന വിശ്വാസമാണ് ഇതിന് കാരണം.  മനോഹരമായ കൊത്തുപണികളും മരപ്പണികളുമുള്ള ക്ഷേത്രമാണിത്. അമ്പതടി ഉയരമുള്ള ഗുരഡപ്രതിമയുള്ള  കൊടിമരം കാണേണ്ടതുതന്നെയാണ്. ഒറ്റശിലയില്‍ കൊത്തിയ ഈ കൊടിരം ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ്.  പെരുന്തച്ചനാണ് ഈ ലോഹത്തിലുള്ള ഗരുഡ പ്രതിമ സ്ഥാപിച്ചതെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളായി തുറക്കാത്ത ഒരു നിലവറയുമുണ്ട് ക്ഷേത്രത്തില്‍.

മുഖ്യദേവനായ മാഹവിഷ്ണവുനെ അഞ്ച് വ്യത്യസ്തരൂപങ്ങളില്‍ സങ്കല്‍പ്പിച്ച് അഞ്ച് പൂജകളാണ് ഇവിടെ നിത്യേന നടക്കുന്നത്. നിത്യവും അത്താഴപൂജകഴിഞ്ഞ് ദുര്‍വാസാവ് മഹര്‍ഷി ക്ഷേത്രത്തില്‍ വരികയും പൂജാദികള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും വിശ്വാസമുണ്ട്.

Please Wait while comments are loading...