ചക്കുളത്തുകാവ് ക്ഷേത്രം, തിരുവല്ല

ഹോം » സ്ഥലങ്ങൾ » തിരുവല്ല » ആകര്‍ഷണങ്ങള് » ചക്കുളത്തുകാവ് ക്ഷേത്രം

തിരുവല്ല നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയാണ് പ്രശസ്തമായ ചക്കുളത്തുകാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പമ്പയാറിനും മണിമലയാറിനും ഇടയിലായി പത്തനംതിട്ടജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിര്‍ത്തിയിലാണ് ക്ഷേത്രത്തിന്റെ നില്‍പ്പ്. ചക്കുളത്തമ്മയെന്ന പേരില്‍ ഭഗവതിയെയാണ് ഇവിടെ ആരാധിയ്ക്കുന്നത്.

മൂവായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ക്ഷേത്രമെന്നാണ് കരുതുന്നത്. സ്ത്രീകളുടെ ശബരിമലയെന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലെ പൊങ്കാലയാണ് ഇവിടുത്തെ പ്രധാന ഉത്സവം. കാട്ടിനുള്ളിലായി സ്ഥിതിചെയ്യുന്ന അമ്പലവും പരിസരവും ഒരുക്കുന്ന ദൃശ്യഭംഗി അപാരമാണ്. ഇവിടുത്തെ ആറില്‍ എല്ലാവര്‍ഷവും വള്ളംകളി നടക്കാറുണ്ട്.

Please Wait while comments are loading...