കവിയൂര്‍ മഹാദേവ ക്ഷേത്രം, തിരുവല്ല

ഹോം » സ്ഥലങ്ങൾ » തിരുവല്ല » ആകര്‍ഷണങ്ങള് » കവിയൂര്‍ മഹാദേവ ക്ഷേത്രം

കേരളത്തിലെ പഴക്കമേറിയ ശിവക്ഷേത്രമാണ് കവിയൂര്‍ മഹാദേവ ക്ഷേത്രം, തിരുക്കവിയൂര്‍ മഹാദേവ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. തിരുവല്ല നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം. മനോഹരമായ വാസ്തുവിദ്യതന്നെയാണ് ഈ ക്ഷേത്രത്തിന്റെയും പ്രത്യേകത. ചരിഞ്ഞ മേല്‍ക്കൂരകളോടുകൂടി ത്രികോണാകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നൂറുവര്‍ഷത്തിലുമേറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. തെക്കേ ഇന്ത്യയിലെ പഴക്കമേറിയ ക്ഷേത്രങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. ശിവനൊപ്പം പാര്‍വ്വതിയുടെയും പ്രതിഷ്ഠയുണ്ട് ക്ഷേത്രത്തില്‍.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടക്കുന്ന ഉത്സവത്തിനും ഹനുമാന്‍ ജയന്തി ദിനത്തിലുമാണ് ഇവിടെ വലിയ തിരക്കനുഭവപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ചെയ്തതെന്ന് കരുതപ്പെടുന്ന കൊത്തുപണികള്‍ ക്ഷേത്രച്ചുവരുകളെ മനോഹരമാക്കുന്നു. രാമായണത്തില്‍നുന്നും മഹാഭാരതത്തില്‍ നിന്നുമുള്ള ഭാഗങ്ങളും ചുവരുകളില്‍ കൊത്തിവച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത് മരമാണ്.

Please Wait while comments are loading...