നെയ്യാര്‍ ഡാമാണ് തിരുവനന്തപുരത്തെ ഒരു മനോഹരമായ കാഴ്ച. 1958 ലാണ് ഈ ഡാം പണിതീര്‍ത്തത്. നെയ്യാര്‍, മുല്ലയാര്‍, കല്ലാര്‍ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്നത്. നിരവധി അപൂര്‍വ്വമായ സസ്യജാലങ്ങളും ജീവിവര്‍ഗങ്ങളുമുള്ള ഈ പ്രദേശം തിരുവനന്തപുരത്തെ പ്രശസ്തമായ പിക്‌നിക് സെന്റര്‍ കൂടിയാണ്.
ഇവിടത്തെ അന്തേവാസികളെ കാണാനായി ഒരു സഫാരിയും ഇവിടെയുള്ള വന്യജീവിസങ്കേതത്തിലാവാം. ഏഴുകിലോമീറ്റര്‍ ദൂരത്തുള്ള ആനവളര്‍ത്തുകേന്ദ്രത്തിലെത്തി ഒരു ആനസവാരിക്കും ഇവിടെ സാധ്യതയുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് നെയ്യാര്‍ ഡാമിലേക്ക്.



Click it and Unblock the Notifications