നേപ്പിയര്‍ മ്യൂസിയത്തിന് അരികിലായാണ് ശ്രീചിത്ര ആര്‍ട്ട് ഗ്യാലറി സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വിഖ്യാത ചിത്രകാരനായിരുന്ന രാജാ രവി വര്‍മയുടെ ചിത്രങ്ങളുടെ കമനീയ ശേഖരത്തിന് പേരുകേട്ട സ്ഥലമാണ് ശ്രീചിത്ര ആര്‍ട്ട് ഗ്യാലറി. രജപുത്ര, രാജസ്ഥാന്‍, മുഗള്‍ ശൈലിയിലുള്ള ചിത്രങ്ങളും ഇവിടെ നിരവധിയുണ്ട്.
ബാലിന്‍സ്, തഞ്ചാവൂര്‍ ചിത്രങ്ങളും ഇവിടെ കാണാം. വിവിധ തരത്തിലുള്ള ചൈനീസ്, ജാപ്പനീസ്, ടിബറ്റന്‍ കലാരൂപങ്ങളും ശ്രീചിത്ര ആര്‍ട്ട് ഗ്യാലറിയിലുണ്ട്. അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച ആര്‍ട്ട് ഗ്യാലറിയാണിത്. ഏകദേശം രണ്ടുമണിക്കൂര്‍ സമയമെങ്കിലും വേണം ശ്രീചിത്ര ആര്‍ട്ട് ഗ്യാലറിയിലെ കാഴ്ചകള്‍ ചുറ്റിനടന്നുകാണാന്‍.



Click it and Unblock the Notifications