തിരുവണ്ണാമല ജില്ലയ്ക്കകത്തും പുറത്തുമായി അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് . അരുണാചലേശ്വര ക്ഷേത്രം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ആകാരവും രൂപവും കൈവരുന്നതിന് വളരെ മുമ്പേതന്നെ പ്രാകൃതാവസ്ഥയില്‍ ഇത് നിലവിലുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഏകദേശം രണ്ടായിരം വര്‍ ഷത്തെ പഴക്കം ഇതിന്റെ ഗര്‍ ഭഗൃഹത്തിനുണ്ട്. പ്രാരംഭദശയില്‍ മരത്തടികള്‍ കൊണ്ട് തട്ടിക്കൂട്ടിയ അപരിഷ്കൃതമായ ഒരു ചട്ടക്കൂട് മാത്രമായിരുന്നു ഇത്. അനേകം ദേവഗണങ്ങളുടെ വിഗ്രഹങ്ങളും അതിനകത്തുണ്ടായിരുന്നു. പിന്നീടാണ് മരത്തടികള്‍ ക്ക് പകരം കല്ലുകളും ഇഷ്ടികകളും പാകി ക്ഷേത്രഗോപുരങ്ങളും പണിത് ഇന്നത്തെ പ്രൌഢമായ രൂപം കൈവന്നത്. ആയിരത്തി ഇരുനൂറ് വര്‍ ഷങ്ങള്‍ ക്ക് മുമ്പായിരുന്നു അത്.
ആരംഭം എന്നാണ് ആദി എന്ന വാക്കിനര്‍ത്ഥം. ക്ഷേത്രത്തിന്റെ പൌരാണികതയോട് നീതി പുലര്‍ത്തുന്നതാണ് ഈ നാമധേയം. ഇന്നത്തെ നിര്‍ മ്മിതിയുമായി തുലനം ചെയ്യുമ്പോള്‍ തീരെ ചെറുതാണെങ്കിലും അരുണാചലേശ്വര ക്ഷേത്രം നിലവില്‍ വരുന്നതിന് മുമ്പേ ആദി അണ്ണാമല ഇവിടെ നിലയുറപ്പിച്ചിരുന്നു. അരയേക്കര്‍ ഭൂമിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തില്‍ പൂജിക്കപ്പെടുന്ന ശിവലിംഗം ബ്രഹ്മദേവന്‍ തന്നെയാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്ന് കരുതിപ്പോരുന്നു.



Click it and Unblock the Notifications