കേരളം, തമിഴ്നാട് , കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ് അണ്ണാമല. ആന എന്ന് അര്‍ത്ഥം വരുന്ന ആനൈ എന്നും മല എന്നുമുള്ള രണ്ട് വാക്കുകളില്‍ നിന്നാണ് അണ്ണാമലയ്ക്ക് ആ പേരു ലഭിച്ചത്.
അണ്ണാമലയിലെ ഏറ്റവും ഉയരുമുള്ള കൊടുമുടിയാണ് ആനമുടി. സമുദ്ര നിരപ്പില്‍ നിന്ന് 2,694 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്.
അണ്ണമല ഉള്‍പ്പെടുന്ന പശ്ചിമഘട്ട പ്രദേശങ്ങളെ യുനെസ്കോ വേള്‍ഡ് ഹെറിട്ടേജ് കമ്മിറ്റി, സംരക്ഷിത മേഖലായായി ആണ് കണക്കാക്കുന്നത്. ഇരവികുളം നാഷണല്‍ പാര്‍ക്ക്, പറമ്പിക്കുളം വന്യജീവി സങ്കേതം, ഇന്ദിരാഗാന്ദി വന്യജീവി സങ്കേതം, ചിന്നാര്‍ വന്യജീവി സങ്കേതം, ആനമല കടുവ സങ്കേതം എന്നിവ അണ്ണമല മലയിലാണ് സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications