തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ അദൈ്വതാചാര്യനായിരുന്ന ശ്രീമദ് ശങ്കരാചാര്യര്‍ തൃശ്ശൂരില്‍ വെച്ചാണ് സ്വര്‍ഗാരോഹണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. എ ഡി 820 ല്‍ ശങ്കരാചാര്യര്‍ ഇഹലോകവാസം വെടിഞ്ഞ സ്ഥലത്തെയാണ് ശങ്കരസമാധി എന്ന് വിളിക്കുന്നത്. ശങ്കരാചാര്യരുടെ അധികം വലിപ്പത്തിലല്ലാത്ത ഒരു പ്രതിമയും ഇവിടെ കാണാം. മതപരമായ കാര്യങ്ങളില്‍ വിശ്വാസമില്ലാത്ത ആളുകള്‍ പോലും ചെന്നിരിക്കാനിഷ്ടപ്പെടുന്ന മനോഹരമായ ഒരിടമാണ് ശങ്കരസമാധി.



Click it and Unblock the Notifications