കടല്‍ത്തീരത്തായി ഒരു കപ്പലിന്റെ ആകൃതിയിലാണ് സെന്റ് മേരിയുടെ ആരാധനാലയമായ കപ്പല്‍ മാത ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. തിരുനെല് വേലിയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ തീരദേശ ഗ്രാമമായ ഉവാരിയിലായിണിതിന്റെ സ്ഥാനം. ആദ്യം നിര്‍മ്മിക്കപ്പെട്ട ചര്‍ച്ച് കടലാക്രമണത്തില്‍ തകരുകയും പിന്നീട് 1974 ല്‍ ഇത് വീണ്ടും പടുത്തുയര് ത്തുകയുമാണുണ്ടായത്. ഒട്ടേറെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഈ ആരാധനാലയവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ ഇവിടുത്തെ കന്യാസ്ത്രീ മഠം സന്ദര്‍ശിക്കുകയും ഒരു രാത്രി ഇവിടെ താമസിക്കുകയും ചെയ്യുന്ന പതിവുണ്ട്.
ഒരിക്കല്‍ ഇവിടെയുള്ള ശെല് വമാതയുടെ പ്രതിമയില്‍ നിന്ന് പ്രകാശം പരക്കുകയും ഏതാണ്ട് ഒരു മണിക്കൂറോളം ഇത് ജ്വലിച്ചു നില് ക്കുകയും ചെയ്തു എന്നൊരു കഥ ഇവിടത്തെ ചുറ്റിപറ്റിയുണ്ട്. അതിനാല്‍ തന്നെ ഈ അത്ഭുതം സംഭവിച്ച ദിവസമായ സെപ്റ്റംബര്‍ 18 എല്ലാ വര്‍ഷവും അതി ഗംഭീരമായിത്തന്നെ പള്ളിയില്‍ ആഘോഷിക്കപ്പെടുന്നു. വര്‍ഷങ്ങളായി ഗോവ മിഷന്റെ കീഴിലാണ് ഈ ചര് ച്ച് നടത്തിപ്പോരുന്നത്.