ഏതാണ്ട് ആയിരം വര്‍ഷത്തോളം പഴക്കമുള്ള, തെക്കേ ഇന്ത്യയിലെ തന്നെ പുണ്യ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണിണ്. രാജ്യമൊട്ടാകെയുള്ള തീര്‍ഥാടകര്‍ ആരാധനക്കായി എത്തുന്ന മഹാക്ഷേത്രം. കഠിനമായ രോഗങ്ങളാല്‍ ഉഴലുന്നവര്‍ രോഗശമനത്തിനായി ഈ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിക്കുന്നു. ഭഗവാന്റെ അനുഗ്രഹത്താല്‍ ഉടന്‍ തന്നെ പ്രാര്‍ത്ഥനാ ഫലമുണ്ടായി രോഗങ്ങളില്‍ നിന്നും മുക്തി നേടുമെന്നാണ് ഭക്തരുടെ വിശ്വാസം.
രോഗശമനത്തോടൊപ്പം തന്നെ പാപ പരിഹാരത്തിനായും ഒട്ടേറെ ഭക്തര്‍ ഈ അമ്പല ദര്‍ശനം നടത്തുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കുന്നത് പുണ്യമാണെന്നും അതു ജീവിതം കൂടുതല്‍ ശോഭനവും സുന്ദരവുമാക്കുമെന്നുമാണ് അവരുടെ വിശ്വാസം. ക്ഷേത്രത്തിന്റെ വാസ്തുകലയും ശില്പ ഭംഗിയും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. ഈ വക സവിശേഷതകളെല്ലാം ഒത്തു ചേര് ന്നതു കൊണ്ടാകാം സഞ്ചാരികളുടെ ഇടയില്‍ ക്ഷേത്രത്തിന്റെ പ്രശസ്തി അനുദിനം വര്‍ധിച്ചു വരുന്നത്.