തിരുനെല്‍ വേലിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് കീഴ തിരുവെങ്കടനാഥപുരം ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചുവന്ന നിലം എന്നര്‍ത്ഥം വരുന്ന 'സെങ്കനി' എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഭഗവാന്‍ ശിവന്റെ പ്രതിഷ്ഠയുള്ള അമ്പലമാണിത്. പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രവുമായി ഇതിനു സാമ്യമുണ്ട്. പന്ത്രണ്ടാം നുറ്റാണ്ടില്‍ രാജാ വീരപാണ്ഡ്യനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മറ്റു ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയാണ് ഇവിടുത്തെ പ്രധാന മരം. മഹാവിഷ്ണുവിന്റെ ക്ഷേത്രമായ മേള തിരുവെങ്കടനാഥപുരം ക്ഷേത്രത്തിനു സമീപമാണിത്. സെങ്കനി ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തായി ഏതാണ്ട് 250 മീറ്റര്‍ അകലെ തെന്‍ കാളഹസ്തി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.



Click it and Unblock the Notifications