അവനാക്ഷമ്മ ക്ഷേത്രം തിരുപ്പ തിയില്‍ നിന്ന് നാല്‍പ്പത്തി രണ്ടു കി മീ അകലെയാണ് കിടക്കുന്നത്. ഇവിടെ നവരാത്രിയും ബ്രഹ്മോത്സവവും കേമമായി കൊണ്ടാടപ്പെടുന്നു.കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമുള്ള അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത് . മറ്റു നാലെണ്ണം ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം , പരാശ രേശ്വര സ്വാമി ക്ഷേത്രം , ശ്രീ അഗസ്തീശ്വര സ്വാമി ക്ഷേത്രം, ശക്തി വിനായക സ്വാമി ക്ഷേത്രം എന്നിവയാണ് .