തിരുപ്പൂര്‍ നഗരത്തിന്റെ മറ്റൊരു ലാന്‍ഡ് മാര്‍ക്ക് എന്നു വേണമെങ്കില്‍ തിരുപ്പൂര്‍ തിരുപ്പതി ക്ഷത്രത്തെ വിശേഷിപ്പിക്കാം. നഗര പരിധിക്കുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ വര്‍ഷം തോറും ആയിരകണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിന് സമാനമാണ് തിരുപ്പൂരിലെ തിരുപ്പതി ക്ഷേത്രവും. വര്‍ഷത്തില്‍ എല്ലാസമയവും തുറന്നിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ദിവസേനയുള്ള പൂജകളും ആരാധനകളും നടക്കുന്നുണ്ട്. വര്‍ഷത്തിലേതു സമയത്തും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താം പ്രത്യേകിച്ച് വിശേഷാല്‍ ആരാധന ഉള്ള സമയങ്ങളില്‍. ക്ഷേത്രത്തിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പവും ചിലവ് കുറഞ്ഞതുമായ മാര്‍ഗം ബസ് ആണ്. ഓട്ടോ റിക്ഷകളും ലഭ്യമാകും.



Click it and Unblock the Notifications