അവധിക്കാലം ആസ്വാദ്യകരമാക്കുവാൻ നിരവധി യാത്രകളാണ് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകൾ നടത്തുന്നത്. പാലക്കാടും വയനാടും മൂന്നാറും കുമരകവും വാഗമണ്ണും ഉൾപ്പെടെയുള്ള ഇടങ്ങൾ ഇതില്‍ ഉൾപ്പെട്ടിട്ടുണ്ട്. ആലപ്പുഴ കെഎസ്ആർടിസിയുടെ ആലപ്പുൻ യൂണിറ്റിലെ വിവിധ ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലും നിരവധി യാത്രകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് ക്ഷേത്ര ദർശനം. തിരുവനന്തപുരം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടന യാത്രയുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വിശദമായി വായിക്കാം

ആലപ്പുഴയിൽ നിന്നുള്ള തീർത്ഥ യാത്രകൾ
ആലപ്പുഴ,ചെങ്ങന്നൂര്‍ ,എടത്വ,ഹരിപ്പാട് എന്നീ ഡിപ്പോകളാണ് പത്മനാഭ സ്വാമിയുടെ തിരുനടയും ,ആറ്റുകാൽ അമ്മയുടെ തിരുനടയും ഉൾപ്പെടുന്ന ആറ് ക്ഷേത്രങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കുന്നത്.
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം
തീര്‍ത്ഥയാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനമാണ് തിരുവനന്തപുരം തിരുവല്ലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ പരശുരാമ സ്വാമി ക്ഷേത്രം. പരശുരാമനെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യര്‍ ആണെന്നാണ് വിശ്വാസം.കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണിക്കടുത്തുള്ള ഈ ക്ഷേത്രത്തിൽ വർഷം മുഴുവൻ ബലിയിടുവാനുള്ള സൗകര്യങ്ങളുമുണ്ട്. ഇവിടെ കർക്കിടക വാവിന് വന്ന് ബലിയർപ്പണം നടത്തിയാൽ ഒരു വര്‍ഷം മുഴുവനു ബലിയർപ്പിക്കുന്ന ഫലമുണ്ടെന്നാണ് വിശ്വാസം. ഇവിടുത്തെ മറ്റൊരു വിശ്വാസം, പത്മനാഭ സ്വാമിയുടെ തലവെച്ചിരിക്കുന്ന ഇടമാണെന്നാണ്.

PC:pranav
ആഴിമല ശിവ ക്ഷേത്രം
തീർത്ഥയാത്രയിൽ സന്ദർശിക്കുന്ന മറ്റൊരു ക്ഷേത്രമാണ് കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന ആഴിമല ശിവ ക്ഷേത്രം. വിഴിഞ്ഞത്തിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ജില്ലയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. ഗാധരേശ്വര രൂപത്തിലുള്ള പരമശിവന്‍റെ 58 അടി ഉയരമുള്ള ശിൽപ്പം ആണിവിടെയുള്ളത്.

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്
ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം. ഒരേ പീഠത്തിലിരിക്കുന്ന ശിവനും പാർവ്വതിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവലിംഗത്തിന്റെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് 111 അടി ഉയരത്തിൽ ഏഴു നിലകളിലായാണ് ശിവലിംഗമുള്ളത്. ഇതിൽ ഏറ്റവും താഴത്തെ നിലയിൽ വിശ്വാസികൾക്ക് സ്വയം ശിവലിംഗപൂജ നടത്തുവാനും സാധിക്കും. ശിവന് വിഗ്രഹപ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്നന്നാണ് മറ്റൊരു പ്രത്യേകത. ശിവപരിവാർ എന്നും ക്ഷേത്രം അറിയപ്പെടുന്നു.
നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
ശ്രീ കൃഷ്ണനെ ആരാധിക്കുന്ന പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണ് നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. തിരുവനന്തപുരത്തിന്‍റെ ഗുരുവായൂർ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഇരുകൈകളിലും വെണ്ണ പിടിച്ചു നിൽക്കുന്ന രൂപത്തിലുള്ള കണ്ണനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Vishnudev01
ആറ്റുകാൽ ദേവി ക്ഷേത്രം
കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രമാണ് ആറ്റുകാൽ ദേവി ക്ഷേത്രം. ഭദ്രകാളിയെയാണ് ഇവിടെ ആറ്റുകാലമ്മയായി ആരാധിക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ആറ്റുകാൽ പൊങ്കാലയുടെ പേരിലാണ് പേരുകേട്ടിരിക്കുന്നത്. ലക്ഷകക്ണക്കിന് സ്ത്രീകളാണ് ഓരോ വർഷവും പൊങ്കാല ആഘോഷങ്ങളിൽ പങ്കെടുക്കുവാനായി ഇവിടെയെത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധികൾ മാറുവാനും ഐശ്വര്യം ലഭിക്കുവാനും ഇവിടെ പൊങ്കാലയിട്ടാൽ മതിയെന്നാണ് വിശ്വാസം.

PC:Vijayakumarblathur
പത്മനാഭസ്വാമി ക്ഷേത്രം
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് തിരുവനനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം. അനന്തനാഗത്തിന്റെ മുകളിൽ ലക്ഷ്മിദേവിയോടും ഭൂമിദേവിയോടുമൊപ്പം ശയിക്കുന്ന മഹാവിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പതിനെട്ടടി നീളം വരുന്ന അനന്തപത്മനാണ് ഇവിടെയുള്ളത്. ക്ഷേത്രത്തെ ലോകം അറിയുന്നത് ഇവിടുത്തെ രഹസ്യ അറകളുടെയും അളവില്ലാത്ത നിധിയുടെയും പേരിലാണ്. ഒരു ട്രില്യണില്‍ കൂടുതൽ മൂല്യമുണ്ട് ഇവിടുത്തെ നിധിക്കെന്നാണ് കരുതപ്പെടുന്നത്.

യാത്രയിങ്ങനെ
ആലപ്പുഴയിൽ നിന്നു പുലർച്ചെ പുറപ്പെട്ട് മേൽപ്പറഞ്ഞ ക്ഷേത്രങ്ങളെല്ലാം കണ്ട് രാത്രിയോടു കൂടി ഡിപ്പോയിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
എടത്വ ഡിപ്പോയിൽ നിന്ന് 720 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. യാത്രാ തിയതി ഏപ്രിൽ 09, ഏപ്രിൽ 28. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങള്‍ക്കും 9846475874, 9447975789.
ആലപ്പുഴ ജില്ലാ കോർഡിനേറ്റർ - 9846475874
ആലപ്പുഴ - ഏപ്രില്‍ 9
ചെങ്ങന്നൂര്‍ ,എടത്വ -ഏപ്രില്‍ 9,28
ഹരിപ്പാട് - ഏപ്രില്‍ 7,15,23
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













